കോഴിക്കോട്: ഷൊര്‍ണ്ണൂര്‍ സിറ്റിംഗ് എം.എല്‍.എയായ പി.കെ ശശിക്ക് എന്തുകൊണ്ട് ഇടതുപക്ഷം സീറ്റ് നല്‍കിയില്ല എന്ന ചോദ്യവുമായി ബി.ജെ.പി വക്താവും പാര്‍ട്ടിയുടെ ഷൊര്‍ണ്ണൂര്‍ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യര്‍. കാരാട്ട് റസാഖിനും പി.വി അന്‍വറിനും സീറ്റ് കൊടുത്തല്ലോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ആഫ്രിക്കയില്‍ 20,000 കോടിയുടെ വജ്രം ഖനനം ചെയ്യാന്‍ പോകുകയാണെന്ന് പരസ്യമായി പറയുന്ന അന്‍വറിന് സി.പി.എം സീറ്റ് കൊടുത്തു. എന്നാല്‍ ലൈംഗികാരോപണ കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് നിരപരാധിയെന്ന് കണ്ടെത്തിയ പി.കെ ശശിക്ക് എന്തുകൊണ്ട് സീറ്റ് നല്‍കിയില്ല എന്നാണ് സന്ദീപ് വാര്യര്‍ ചോദിച്ചത്.
Post Your Comments