Latest NewsNewsIndia

ജാതക ദോഷം കാരണം വിവാഹം നടക്കില്ലെന്ന ആശങ്ക; 13 കാരനെ വിവാഹം ചെയ്ത് അദ്ധ്യാപിക

ജാതക ദോഷം മാറാനായി 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അദ്ധ്യാപിക

ന്യൂഡൽഹി: ജാതക ദോഷം മാറാനായി 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അദ്ധ്യാപിക. ജലന്ധറിലെ ബസ്തി ബാവ ഖേലിലാണ് സംഭവം. ജാതക ദോഷം മാറാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം ചെയ്യണമെന്ന ജോത്സ്യന്റെ നിർദ്ദേശ പ്രകാരമാണ് അദ്ധ്യാപിക ഇത്തരമൊരു വിചിത്ര ആചാരം നടത്തിയത്.

ട്യൂഷൻ അദ്ധ്യാപികയാണ് തന്റെ വിദ്യാർത്ഥിയായ 13 കാരനെ വിവാഹം കഴിച്ചത്. ട്യൂഷന് വേണ്ടി കുട്ടിയെ ഒരാഴ്ച്ച തന്റെ വീട്ടിൽ നിർത്തണമെന്ന് കുട്ടിയുടെ വീട്ടുകാരോട് അദ്ധ്യാപിക ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വീട്ടുകാർ കുട്ടിയെ അദ്ധ്യാപികയുടെ വീട്ടിൽ നിർത്തി. ഒരാഴ്ച്ചയ്ക്ക് ശേഷം അദ്ധ്യാപികയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയ കുട്ടി നടന്ന കാര്യങ്ങൾ രക്ഷിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Read Also: എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കയ്യിലെത്തും; ശബരിമലയ്ക്കായി പാർലമെന്റിൽ നിയമ നിർമ്മാണം നടത്തുമെന്ന് സരേഷ് ഗോപി

കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അദ്ധ്യാപികയും ബന്ധുക്കളും കുട്ടിയെ ബലപ്രയോഗം നടത്തി വിവാഹം ചെയ്യിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ വളകളെല്ലാം ഉടച്ച് അദ്ധ്യാപികയെ വിധവയായി പ്രഖ്യാപിക്കുകയും തുടർന്ന് കൂട്ടപ്രാർത്ഥന നടത്തുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട് ! കഴിഞ്ഞ തവണ കെ.സുരേന്ദ്രന്റെ തോല്‍വിക്ക് കാരണമായ ആൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button