എറണാകുളം: പെരുമ്പാവൂർ നഗരസഭയിൽ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഇടത് ചെയർപേഴ്സണായ സതി ജയകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. 27 അംഗങ്ങളുള്ള ഭരണസമിതിയിൽ 13 അംഗങ്ങളാണ് ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്. യുഡിഎഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണച്ചു.ആകെ 14 വോട്ട് നേടി എല്‍ഡിഎഫ് ഭരണം സ്വന്തമാക്കുകയായിരുന്നു.
Post Your Comments