Latest NewsKeralaNews

ക്ഷേത്രഭൂമിയിൽ കബറിടം നിർമ്മിക്കാനുള്ള ശ്രമങ്ങളുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ

കൊൽക്കത്ത :  പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം . നാദിയയിലെ ഘോഷ്പാര പ്രദേശത്ത് വർഷങ്ങളായി ശ്രാവണ മാസത്തിൽ പൂജകളും ചടങ്ങുകളും സംഘടിപ്പിക്കാൻ ഹിന്ദു മത വിശ്വാസികൾ ഉപയോഗിക്കുന്ന ഭൂമിയിലാണ് ലോക് ഡൗണിന്റെ മറവിൽ മതിൽ കെട്ടി തിരിച്ച്  തീവ്ര ഇസ്ലാമിസ്റ്റുകൾ കബറിടമാക്കുന്നത്.

മാത്രമല്ല ഹിന്ദുക്കൾ ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് സ്വതന്ത്രമായി പോകുന്നത് വിലക്കി ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടവും അടച്ചു. ഇതോടെ ജീവനിൽ ഭയന്ന് പല ഹിന്ദു കുടുംബങ്ങളും ഗ്രാമം വിട്ട് മറ്റെവിടെയെങ്കിലും പോകാനുള്ള ആലോചനയിലാണ്.

ഏകദേശം 10 ഏക്കർ വരുന്ന ക്ഷേത്ര ഭൂമിയിലാണ് മീസാൻ കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് അതിർത്തി തിരിച്ച് മതിൽ പണിതായിരുന്നു കബറിട നിർമ്മാണം. കാലങ്ങളായി, നാദിയ ജില്ലയിൽ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ വലിയ തോതിൽ എത്തി താമസമാക്കിയിട്ടുണ്ട് . ഇവരാകാം ഇതിനു പിന്നിലെന്നും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button