COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡിഗഡ്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ 9 ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ രണ്ട് മണിക്കൂര്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തിലാകും. ലുധിയാന, ജലന്ദര്‍, പട്യാല, മൊഹാലി, അമൃതസര്‍, ഗുരുദാസ്പൂര്‍, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, റോപര്‍ എന്നീജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ നീട്ടിയത്. ഇന്നലെ 2039 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 35 മരണവും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ കൊറോണ വൈറസ് രോഗ വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ പറഞ്ഞു. പ്രതിദിനം രണ്ടായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധിക്കുന്നത്. കുറച്ച് ദിവസങ്ങളില്‍ കൂടി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ അഞ്ച് വരെയായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button