തിരുവനന്തപുരം : ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങൾക്ക് ഈ സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്നും കടകംപള്ളി പറഞ്ഞു.
Read Also : അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
കോടികളുടെ വികസനമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. വികസനവും ജീവിതപ്രശ്നങ്ങളും മാത്രമായിരിക്കും തെരഞ്ഞെടുപ്പിലെ ചര്‍ച്ച. ബിജെപി നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ജനം വിശ്വസിക്കില്ല. സിപിഎമ്മിനെ ബിജെപിയുമായി കൂട്ടികെട്ടിയാല്‍ ജനം വിശ്വസിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ ശബരിമല നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്‌എസും ആവശ്യപ്പെട്ടു. നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കുമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Post Your Comments