Latest NewsNewsInternational

പാക്കിസ്ഥാനെതിരെ ആയുധമെടുക്കും? വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായി താലിബാന്‍

നിരോധിത തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) പാക്ക് സർക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തിയ ഒരു മാസത്തെ വെടിനിർത്തൽ കരാർ നീട്ടില്ലെന്ന് ഭീകരർ പ്രഖ്യാപിച്ചിട്ടുണ്ട്.

കാബൂൾ: പാക്കിസ്ഥാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതായി പാക്ക് താലിബാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരെ ആക്രമണങ്ങൾ പുനരാരംഭിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അഫ്ഗാൻ സർക്കാരിനെ താഴെയിറക്കിയ പോലെ ഇമ്രാൻ ഖാൻ സർക്കാരിനെയും നേരിടാൻ പാക്ക് താലിബാൻ നീക്കം നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

നിരോധിത തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) പാക്ക് സർക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തിയ ഒരു മാസത്തെ വെടിനിർത്തൽ കരാർ നീട്ടില്ലെന്ന് ഭീകരർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഭീകരരുമായുള്ള സമാധാന കരാർ ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണിത്. പതിറ്റാണ്ടുകളായി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്നവരാണ് ടിടിപി.

Read Also: ഒരു ലിറ്റർ പെട്രോളിനേക്കാൾ വിലക്കുറവില്‍ ബിയർ: ജനപ്രിയ ബ്രാന്റിന് 60 രൂപ

നിരോധിത തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) പാക്ക് സർക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തിയ ഒരു മാസത്തെ വെടിനിർത്തൽ കരാർ നീട്ടില്ലെന്ന് ഭീകരർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഭീകരരുമായുള്ള സമാധാന കരാർ ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണിത്. പതിറ്റാണ്ടുകളായി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്നവരാണ് ടിടിപി.

കഴിഞ്ഞ 14 വർഷമായി പാക്കിസ്ഥാൻ സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ നടത്തിയ നിരവധി വലിയ ആക്രമണങ്ങൾക്ക് പിന്നിൽ പാക്ക് താലിബാൻ ആയിരുന്നു. 2014 ൽ പെഷവാറിലെ സൈനിക സ്കൂളിനു നേരെ നടന്ന ആക്രമണത്തിനു പിന്നിലും ഇവരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button