ഇസ്ലാമാബാദ്: ജനങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് നികുതി കുറച്ചപ്പോൾ പാകിസ്ഥാനിൽ പെട്രോൾ വില വർദ്ധിപ്പിക്കാൻ ജനങ്ങളുടെ അനുവാദം തേടി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്ത് കടം പെരുകുന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുന്നത് എന്നാണ് ഇതിന് ഇമ്രാൻ ഖാൻ നൽകുന്ന ന്യായീകരണം.
പാകിസ്ഥാൻ കുറഞ്ഞ വിലയ്ക്കാണ് പെട്രോൾ വിൽക്കുന്നത്. ലിറ്ററിന് 138 രൂപ എന്നത് അത്ര വലിയ തുകയൊന്നുമല്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പ എടുക്കാനാണ് പാകിസ്ഥാൻ പെട്രോൾ വിലകൂട്ടുന്നത് എന്നാണ് പാക് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ് എന്നാണ് വിവരം. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വായ്പ നൽകണമെങ്കിൽ നികുതി വർദ്ധിപ്പിക്കണമെന്നാണ് ഐ എം എഫ് പറയുന്നത്. ഇമ്രാൻ അതിന് സമ്മതം മൂളുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും ഈ നികുതിഭാരമൊക്കെ ചുമക്കുന്ന ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയാൽ ഇമ്രാൻ ഭരണകൂടം നിലം പരിശാകുമെന്നും പി എം എൽ എൻ നേതാവ് ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകുന്നു.
Post Your Comments