
ചെന്നൈ : നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ ഖുശ്ബുവിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. കുക്കു സെല്‍വം ഒഴിഞ്ഞതോടെയാണ് ഖുശ്ബുവിന് മത്സരിയ്ക്കാനുള്ള അവസരം കൈവന്നത്.
വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഖുശ്ബു പറഞ്ഞു. രജനികാന്തിനെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ഖുശ്ബു ഇല്ലെന്ന് മറുപടി പറഞ്ഞു. രജനി തനിക്ക് പിന്തുണ നല്‍കിയിട്ടില്ലെന്നും പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഖുശ്ബു പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക നല്‍കും മുമ്പ് കാവല്ലൂര്‍ കോട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ഷോയും സംഘടിപ്പിച്ചിരുന്നു.
Post Your Comments