കൊല്ലം : ചെറുപ്പം മുതലേ താൻ ബിജെ പി അനുഭാവി ആയിരുന്നു എന്ന് നടനും ചവറയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായ വിവേക് ഗോപന്. ഇന്നത്തെ സാഹചര്യത്തില്‍ അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായമാണ് ബിജെപി ആണെന്നും വിവേക് ഗോപന് പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവേക് ഗോപന് ഇക്കാര്യം പറഞ്ഞത്.
”ഞാൻ ചെറുപ്പം മുതലേ ബിജെപി അനുഭാവി ആയിരുന്നു. വീട്ടുകാരും അയൽക്കാരും ആ പ്രദേശത്തുള്ളവരും ബിജെപി അനുഭാവികളാണ്. കുറച്ചു കാലം ശാഖയിൽ പോയിട്ടുണ്ട്. തിരുവനന്തപുരത്തെ പുത്തൻ ചന്ത ശാഖയിലായിരുന്നു പോയിരുന്നത്. പഠിപ്പിലും മറ്റു കാര്യങ്ങളിലും തിരക്കായതോടെ ശാഖയിൽ പോകുന്നത് നിർത്തി. സജീവമായി പ്രവര്‍ത്തിക്കാൻ സാധിച്ചില്ലെങ്കിലും അനുഭാവിയായി തുടർന്നു”-വിവേക് വ്യക്തമാക്കി.
Read Also : ‘കൊലയാളി പുടിന് വലിയ വില കൊടുക്കേണ്ടിവരും’; റഷ്യക്ക് താക്കീതുമായി അമേരിക്ക
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, നിർണായക ഘട്ടങ്ങളിൽ തീരുമാനം എടുക്കാനുള്ള കഴിവും കാര്യപ്രാപ്തിയും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി. പാർട്ടി അംഗത്വം എടുക്കാന്‍ അനുയോജ്യമായ സമയം ആണിതെന്ന് എനിക്കു തോന്നി. യുവാക്കളാണ് രാഷ്ട്രീയത്തിൽ വരേണ്ടത് എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഇപ്പോഴത്തെ എന്റെ പ്രായവും പക്വതയുമൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിന് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായം ബിജെപി ആണ്. പാർട്ടിയിൽ പ്രവർത്തിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും എന്ന ഉറപ്പിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
Post Your Comments