ന്യൂഡൽഹി : ലോകപ്രശസ്തമായ ‘രാമായണം‘ പരമ്പരയിൽ ശ്രീരാമനായി വേഷമിട്ട നടന് അരുണ്‍ ഗോവില്‍ ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അരുൺ ഗോവിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താരം ബിജെപിയിൽ ചേർന്നത്.
Read Also : രാജ്യത്ത് അതിവേഗ വൈറസ് കണ്ടെത്തിയത് 400 രോഗികളിൽ; ജാഗ്രത
നിയമസഭാ തെരഞ്ഞെടുപ്പില്‍ താരം ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ടെലിവിഷനില്‍ വീണ്ടും രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് വലിയതോതില്‍ സ്വീകാര്യതയും ലഭിച്ചിരുന്നു.
Post Your Comments