KeralaLatest NewsNewsIndia

കടകംപള്ളിയുടെ മാപ്പ് വെറും പ്രഹസനം?; ശബരിമലയിൽ പാർട്ടിക്ക് തെറ്റിയിട്ടില്ല, ശരിയായ നിലപാടെന്ന് യെച്ചൂരി

കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് യെച്ചൂരി

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്ന് യെച്ചൂരി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെയോർത്ത് ഇപ്പോൾ ഖേദിക്കുന്നുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു യെച്ചൂരി.

‘കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയം. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും’- യെച്ചൂരി വ്യക്തമാക്കി.

Also Read:അമേരിക്കൻ തെരഞ്ഞെടുപ്പിനെ റഷ്യയും ഇറാനും നിയന്ത്രിക്കാൻ ശ്രമിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ട്

സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് കടകംപള്ളിൽ വെളിപ്പെടുത്തിയത്. പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ചര്‍ച്ചാ വിഷയമാക്കിയതിനാല്‍ വീണ്ടും സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന തിരിച്ചടി ഒഴിവാക്കാനാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് പൊതുസംസാരം. വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button