Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
USALatest NewsInternational

അമേരിക്കൻ തെരഞ്ഞെടുപ്പിനെ റഷ്യയും ഇറാനും നിയന്ത്രിക്കാൻ ശ്രമിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ട്

റഷ്യ ട്രംപിനെ പിന്തുണച്ചും ഇറാൻ ട്രംപിനെ താഴെയിറക്കാനും കാര്യമായ പരിശ്രമം നടത്തിയെന്നാണ് കണ്ടെത്തൽ.

വാഷിംഗ്ടൺ: അമേരിക്കയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങൾ കാര്യമായ സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. റഷ്യയും ഇറാനും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തേയും സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിലെ ക്യാമ്പെയിനുകളെ സ്വാധീനിക്കാൻ ശ്രമം നടന്നെന്നു തന്നെയാണ് റിപ്പോർ്ട്ടിൽ പറയുന്നത്. റഷ്യ ട്രംപിനെ പിന്തുണച്ചും ഇറാൻ ട്രംപിനെ താഴെയിറക്കാനും കാര്യമായ പരിശ്രമം നടത്തിയെന്നാണ് കണ്ടെത്തൽ.

എന്നാൽ നേരിട്ട് വിദേശികളല്ല കാര്യങ്ങൾ ചെയ്തതെന്നും അമേരിക്കൻ ജനതയിലെ സ്വാധീനം ഉപയോഗിച്ചാണ് തന്ത്രങ്ങൾ മെനഞ്ഞതെന്നുമാണ് റിപ്പോർട്ട്. റഷ്യയുടെ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ റഷ്യൻ സർക്കാർ സ്ഥാപനങ്ങളാണ് ട്രംപിന്റെ ഭരണത്തുടർച്ചയ്ക്കായി പരിശ്രമിച്ചത്. എന്നാൽ ഇവരുടെ തന്ത്രം സൈബർ മേഖലയെ ഉപയോഗിക്കാതെയായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.

read also: വികസനത്തിൽ മാതൃകാമുന്നേറ്റവുമായി ഉത്തർപ്രദേശ്; ലക്‌നൗ നഗരത്തിൽ നിറഞ്ഞ് എ.സി വൈദ്യുത ബസ്സുകൾ

ഇറാൻ പ്രയോഗിച്ചത് മറ്റൊരു തന്ത്രമായിരുന്നു. ട്രംപിനെ താഴെയിറക്കാനായി ഇറാനെതിരെ ട്രംപിന്റെ പരാമർശങ്ങൾ ജനങ്ങളിലേയ്ക്ക് വേണ്ടപോലെ എത്താതിരിക്കാനായിരുന്നു ശ്രമം. ഇതിനായി സമൂഹ മാദ്ധ്യമങ്ങളെ സ്വാധീനി ക്കാനാണ് ഇറാൻ ശ്രമിച്ചത്. ഇറാൻ ആത്മീയ നേതാവ് അലി ഖമേനിയുടെ നിർദ്ദേശപ്രകാരം ഇറാൻ രഹസ്യാന്വേഷണ വിഭാഗമാണ് കാര്യങ്ങൾ നടപ്പിലാക്കിയത്.

ട്രംപ് പ്രസിഡന്റായി തുടരുന്ന അവസാന ഘട്ടത്തിലാണ് റിപ്പോർട്ട് തയ്യാറായത്. എന്നാൽ ഫയൽ ട്രംപിന്റെ കയ്യിലെത്തിയില്ല. തുടർന്ന് ജോ ബൈഡൻ പ്രസിഡൻറായി രണ്ടു മാസത്തിന് ശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഫയൽ തുറന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button