ന്യൂഡല്‍ഹി : കഴക്കൂട്ടത്ത് അനുയോജ്യമായ സ്ഥാനാര്‍ഥി തന്നെയാണ് ശോഭ സുരേന്ദ്രനെന്ന് കേന്ദ്ര മന്ത്രി വി.മുരളധീരന്‍. കഴക്കൂട്ടത്ത് വിജയം നേടാന്‍ ശോഭ സുരേന്ദ്രന് കഴിയുമെന്നും വി.മുരളധീരന്‍ പറഞ്ഞു. എന്റെ എല്ലാ കഴിവും ഉപയോഗിച്ചുകൊണ്ട് ശോഭ സുരേന്ദ്രനെ നിയസഭയിലെത്തിക്കാനുള്ള ശ്രമം നടത്തും, ഇന്ന് രാവിലെ വിളിച്ചപ്പോള്‍ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
”കഴക്കൂട്ടത്ത് ഞാന്‍ കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥി വരണമെന്നാണ് ഞാനുള്‍പ്പടെയുള്ളവര്‍ക്കുള്ളത്. ശോഭ സുരേന്ദ്രന്‍ അതിന് അനുയോജ്യമായ സ്ഥാനാര്‍ഥിയാണ്. ഞാനവരെ വിളിച്ച് എല്ലാ ആശംസകളും നേര്‍ന്നു”- മുരളധീരന്‍ പറഞ്ഞു.
കഴക്കൂട്ടത്ത് മാത്രമല്ല. 140 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കേന്ദ്ര ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. കഴക്കൂട്ടത്ത് പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. കഴക്കൂട്ടത്ത് ഒരു സസ്‌പെന്‍സ് സ്ഥാനാര്‍ഥി വരുമെന്ന് എം.ടി.രമേശ് പറഞ്ഞത് എന്തര്‍ത്ഥത്തിലാണെന്ന് തനിക്കറിയില്ലെന്നും മുരളധീരന്‍ കൂട്ടിച്ചേർത്തു.
Post Your Comments