KeralaLatest NewsNews

കള്ളവോട്ട് ആരോപണം തിരിച്ചടിയായി;അഞ്ച് വോട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരി കോണ്‍ഗ്രസുകാരി

കാസര്‍ഗോഡ് : വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന രമേശ് ചെന്നിത്തലയുടെ വാദം തിരിച്ചടിയാകുന്നു. ഉദുമ മണ്ഡലത്തില്‍ അഞ്ച് വോട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരി കോണ്‍ഗ്രസുകാരി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും ഇവര്‍ പറയുന്നു.എന്നാല്‍ തന്റെ പേരില്‍ അഞ്ച് വോട്ടുള്ള വിവരം അറിഞ്ഞിട്ടില്ലെന്ന് കുമാരിയുടെ കുടുംബം പറഞ്ഞു.

സംസ്ഥാനത്തെമ്പാടും വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിനൊപ്പം ചേര്‍ത്തുകൊണ്ടാണ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനം ചൂണ്ടിക്കാട്ടിയത്. ഉദുമ മണ്ഡലത്തിൽ 164-ാം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. ലിസ്റ്റ് തിരുത്തണമെന്നും സമഗ്രഅന്വേഷണം വേണമെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചിരുന്നു.

Read Also : ക്ഷേത്രത്തിനുള്ളില്‍ സന്യാസി കൊല്ലപ്പെട്ട നിലയില്‍

140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്ബില്‍ 3525 എന്നിങ്ങനെയാണ് വ്യാജവോട്ടര്‍മാരുടെ എണ്ണംമെന്നും ചെന്നിത്തല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button