Latest NewsIndiaNews

കന്നുകാലി കടത്ത്; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സഹോദരനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

തൃണമൂൽ കോൺഗ്രസ് നേതാവ് വിനയ് മിശ്രയുടെ സഹോദരൻ ബികാസ് അറസ്റ്റിൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് വിനയ് മിശ്രയുടെ സഹോദരൻ ബികാസ് അറസ്റ്റിൽ. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ബികാസിനെ അറസ്റ്റ് ചെയ്തത്. ഡൽഹി പ്രത്യേക കോടതിയിൽ ഹാജരാക്കിയ ബികാസിനെ 6 ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു.

Read Also: അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിൽ വെടിവെപ്പ്; എട്ടു പേർ കൊല്ലപ്പെട്ടു

മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജിയുടെ അടുത്ത സുഹൃത്താണ് വിനയ് മിശ്ര. കന്നുകാലി – കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിനയ് മിശ്രയ്‌ക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി വിനയ് മിശ്രയുടെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. പിന്നീട് സിബിഐ മിശ്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

Read Also: ധർമ്മടത്ത് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക് നൽകും; മത്സരങ്ങൾ പൊരുതുവാൻ കൂടിയുള്ളതെന്ന് ജോയ് മാത്യു

പശ്ചിമ ബംഗാളിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖനികളിൽ നിന്നും അനധികൃതമായി ഖനനം ചെയ്ത കോടിക്കണക്കിന് രൂപയുടെ കൽക്കരി റാക്കറ്റുകളുടെ സഹായത്തോടെ കരിഞ്ചന്തയിൽ വിറ്റെന്നാണ് വിനയ് മിശ്രയ്‌ക്കെതിരെ ഉയർന്ന ആരോപണം. ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തിയിലൂടെ അനധികൃതമായി കന്നുകാലി കടത്ത് നടത്തുന്നതിലും വിനയ് മിശ്രയ്ക്ക് പങ്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button