Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest NewsKeralaNews

എത്ര മണ്ഡലങ്ങളിലാണ് ബി.ജെ.പിയും സി.പി.എമ്മും പരസ്പരം കരാറെടുത്തതെന്ന് വ്യക്തമാക്കണം; രമേശ് ചെന്നിത്തല

കേരളത്തിൽ തുടർഭരണത്തിനായി എൽ.ഡി.എഫും, ബി.ജെ.പിയും തമ്മിൽ കരാറെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കുറേ നാളായി സിപിഎം-ആർഎസ്എസ് കൂട്ട്കെട്ട് നടക്കുകയാണെന്നും, തുടർ ഭരണത്തിനായി ഈ കൂട്ടുകെട്ട് തുടരുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ് അതിനെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം പരിഹസിക്കുകയായിരുന്നു.

ബി.ജെ.പി-സി.പി.എം ഡീൽ ആർ.എസ്.എസ് നേതാവ് ബാലശങ്കർ നടത്തിയ പ്രസ്‌താവന അതിവ ഗൗരവമുള‌ളതാണെന്നും, അത് നിസാരവൽക്കരിക്കാനോ തള‌ളിക്കളയാനോ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസ് സൈദ്ധാന്തികനാണ് സി.പി.എം-ബി.ജെ.പി ഡീൽ പുറത്തുവിട്ടത്. ഈ ഡീൽ മൂടിവയ്‌ക്കാൻ ബി.ജെ.പിയും മുഖ്യമന്ത്രിയും ഓരോ ദിവസവും ഓരോ ആരോപണങ്ങൾ മാറിമാറി പറയുകയാണെന്നും രസികൻ വോട്ടുകച്ചവടമാണിതെന്നും ചെന്നിത്തല പരിഹസിച്ചു.

‘കേരളവ്യാപകമാണ് ഈ വോട്ട് കച്ചവടം. എത്ര മണ്ഡലങ്ങളിലാണ് ബി.ജെ.പിയോട് കരാർ എടുത്തത് എന്ന് മുഖ്യമന്ത്രിയും സി.പി.എമ്മിനോട് എത്ര മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്ന് കെ.സുരേന്ദ്രനും വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് അസത്യം പറയാൻ അൽപം പോലും ഉളുപ്പില്ല. നേരിയ വോട്ട് വ്യത്യാസമുള‌ള മണ്ഡലങ്ങളിൽ ബിജെപിയോട് സഹകരിച്ച് ജയിക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഭരണതുടർച്ചയ്‌ക്ക് സി.പി.എമ്മിനെ സഹായിച്ച് ചില മണ്ഡലങ്ങളിൽ വിജയിക്കാമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു. എന്നാൽ ഇരുപാർ‌ട്ടികളെയും കേരളജനത തൂത്തെറിയും’. ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button