
തിരുവനന്തപുരം; കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കെ.സുധാകരനെതിരെ ആഞ്ഞടിച്ച് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഉണ്ണിത്താന്‍ വിമര്‍ശനം ഉയര്‍ത്തിയത്. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ.സുധാകരന്‍. വര്‍ക്കിംഗ് പ്രസിഡന്റിനെ വയ്ക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
Read Also : ശബരിമല വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ല, പിന്നെ കടകംപള്ളി മാപ്പുപറഞ്ഞത് എന്തിന് ? എന്‍എസ്‌എസ്
കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക പട്ടിക വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് സുധാകരന്‍ പറഞ്ഞത്. അത്തരമൊരു പ്രസ്താവന നടത്തി ഒരാള്‍ക്ക് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റിനെ ഇനി ആ സ്ഥാനത്ത് കാണാന്‍ കോണ്‍ഗ്രസുകാരനായ തനിക്ക് സാധിക്കില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിടാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പി. സി ചാക്കോയോട് പറഞ്ഞിട്ടുണ്ടങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് താന്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. മീഡിയ വണ്‍ ചാനലിന്റെ റോഡ് ടു വോട്ട് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments