Latest NewsNewsFootballSports

മത്സരത്തിനിടെ പിഎസ്ജി താരങ്ങളുടെ വീട്ടിൽ മോഷണം

ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി – നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ ഏയ്ഞ്ചൽ ഡി മരിയയുടെയും മാർക്വിഞ്ഞോസിന്റെയും വീടുകളിൽ മോഷണം. പിഎസ്ജിയുടെ ഹോം മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. മത്സരത്തിൽ പിഎസ്ജി 2-1ന് നാന്റെസിനോട് തോറ്റിരുന്നു. ഡി മരിയയുടെ വീട്ടിലുള്ളവരെ ബന്ദികളാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.

ഡി മരിയയുടെ പാരിസിലെ വീട്ടിൽ കയറിയ മോഷ്ടാക്കൾ 5 ലക്ഷം യൂറോയും (ഏകദേശം 4.32 കോടിയുടെ) വിലപ്പിടിപ്പുള്ള ആഭരണങ്ങളും കവർന്നു. മത്സരത്തിന്റെ 62ാം മിനുട്ടിൽ ഡി മരിയെ കോച്ച് മൗറീസിയോ പോച്ചൊറ്റിനോ തിരികെ വിളിച്ചത് ഇതിനെ തുടർന്നെന്നാണ് ഫ്രഞ്ച് കായിക ദിനപത്രമായ എൽ എക്യുപ്പിൽ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button