ന്യൂഡല്‍ഹി: അയാൽ രാജ്യമായ ബംഗ്ലാദേശുമായി ആത്മബന്ധം ദൃഢമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 26, 27 തിയതികളി പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് യാത്ര. 2015 ലാണ് പ്രധാനമന്ത്രി അവസാനമായി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനം.
Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്
ബംഗ്ലാദേശില്‍ എത്തുന്ന പ്രധാനമന്ത്രി ദേശീയ ദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സന്ദര്‍ശന വേളയില്‍ ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ ഇടവേളയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ രാജ്യ സന്ദര്‍ശനമാണ് ഇത്.
Post Your Comments