NattuvarthaLatest NewsNews

കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 169 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 164 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 3576 കോവിഡ് പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 83 പുരുഷന്‍മാരും 71 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 24 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.197 പേര്‍ രോഗമുക്തരായിരിക്കുന്നു. 1871 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82344 പേര്‍ കോവിഡ് ബാധിതരായി. 80270 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7448 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button