തിരുവനന്തപുരം : പകലൊക്കെ പരസ്പരം പോരടിക്കുന്ന എല്‍ഡിഎഫും ബിജെപിയും രാത്രി ഭായ് ഭായ് ആണെന്ന് കെ.മുരളീധരന്. കുമ്മനവും ശിവന്‍കുട്ടിയും ഇപ്പോള്‍ പരസ്പരം കുറ്റം പറയുന്നില്ല. രണ്ടു പേര്‍ക്കും കുറ്റം പറയാന്‍ ഇപ്പോള്‍ കെ.മുരളീധരന് ഉണ്ട്. അതില്‍ സന്തോഷം. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഗാന്ധിയന്‍ സമരമുറ സ്വീകരിച്ചത് കോണ്‍ഗ്രസാണ്. താന്‍ പത്തനംതിട്ട വരെ പദയാത്ര നടത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വടകരയില്‍ പദയാത്ര നടത്തിയതും താന്‍ തന്നെയാണ്. കേരളത്തില്‍ ഉടനീളം പ്രചാരണം നടത്തിയെന്നും മുരളീധരന് പറഞ്ഞു.
നേമത്ത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടത്തിനാണ് പാര്‍ട്ടി തന്നെ നിയോഗിച്ചിട്ടുള്ളത്. അതിന്റെ വരും വരായ്കകളെ കുറിച്ചു താന്‍ ആലോചിച്ചിട്ടില്ല. കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ നിന്ന് ചവിട്ട് കൊണ്ട് സഹികെട്ട ഒരു പാര്‍ട്ടിയാണ് നേമത്ത് വേണ്ടി മത്സരിച്ചത്. അത് നമുക്ക് ക്ഷീണം ഉണ്ടാക്കി. മോദി ഭൂമിയും ആകാശവും വിറ്റപ്പോള്‍ പിണറായി കടല്‍ വില്‍ക്കുന്നു. നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കും. അതേസമയം, ജഗതിയില്‍ നിന്ന് കരമന വരെ റോഡ്ഷോ നടത്തിയാണ് നിയമസഭാ പോരാട്ടത്തിന്റെ കളത്തിലേക്ക് മുരളീധരന് ഇറങ്ങിയത്.
Post Your Comments