കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറപ്പിറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മമത ബാനര്‍ജിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. തങ്ങളുടെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് നടപ്പിലാക്കാനിരിക്കുന്ന നിര്‍ണ്ണായക പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാര്‍ട്ടി മുന്നോട്ടുവെച്ചിട്ടുള്ളത്.
Read Also : തിരുവനന്തപുരത്ത് സിപിഐ, സിപിഎം, ഡിവൈഎഫ്ഐ നേതാക്കളടക്കം നിരവധി പേർ ബിജെപിയില്‍
തന്റെ സര്‍ക്കാര്‍ തൊഴിലില്ലായ്മ കുറയ്ക്കുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മമത ബാനര്‍ജി വാഗ്ദാനം ചെയ്തു.
‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ 100 ശതമാനം നിറവേറ്റിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ ഇതിനകം ലോകം പ്രശംസിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയില്‍ നിന്ന് ഞങ്ങള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. ഞങ്ങള്‍ ഒന്നാം സ്ഥാനത്താണെന്നും കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ മമത ബാനര്‍ജി അവകാശപ്പെട്ടു.’ സംസ്ഥാനത്തെ ദാരിദ്ര്യം 40 ശതമാനം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം മൂന്നിരട്ടിയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മമതാ ബാനര്‍ജി ചൂണ്ടിക്കാണിക്കുന്നു.
സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി വീടുതോറുമുള്ള റേഷന്‍ വിതരണം നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പാവപ്പെട്ടവര്‍ക്ക് വാര്‍ഷിക ധനസഹായവും ഉറപ്പുനല്‍കുന്നു. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 6,000 രൂപ വാര്‍ഷിക ധനസഹായം ലഭിക്കും. പിന്നോക്ക സമുദായത്തിന് 12,000 രൂപയും ലഭിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
Post Your Comments