തിരുവനന്തപുരം : നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് കെഎസ്ആർടിസി പെൻഷൻകാർ. പെൻഷൻ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല.
Read Also : കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കാൻ കൊല്ലത്ത് സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്
സഹകരണ ബാങ്കുകൾവഴി എല്ലാ മാസവും അഞ്ചിന് നൽകേണ്ട പെൻഷനാണ് ഈ മാസവും അനിശ്ചിതമായി വൈകുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പണം അനുവദിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പെൻഷൻ വിതരണത്തിനുള്ള നടപടികൾ സഹകരണവകുപ്പ് നിർത്തിവച്ചു .
കെഎസ്ആർടിസി പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകളാണ് ഇതോടെ പ്രതിസന്ധിയിലായത്. പലർക്കും മരുന്ന് പോലും വാങ്ങാൻ പണമില്ലാത്ത അവസ്ഥയാണ്. മുൻപും ഈ സാഹചര്യമുണ്ടായതോടെ പെൻഷകാർ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് ഇനി പെൻഷൻ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഇവർക്ക് ഉറപ്പ് നൽകിയത്.
Post Your Comments