കേരളത്തിലെ ബി.ജെ.പിയുടെ മുന്നേറ്റം രാജ്യം ഉറ്റുനോക്കുകയാണെന്ന് പാർട്ടി ദേശീയ വക്താവ് ഗോപാൽകൃഷ്ണ അഗർവാൾ. കേരളത്തിലെ ഇരുമുന്നണികളും ആയി ബി.ജെ.പിക്ക് യാതൊരുവിധമായ ധാരണയും ഇല്ല.
കേരളത്തിലെ ബി.ജെ.പി മുന്നേറ്റം ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വർധിപ്പിച്ച് ബി.ജെ.പി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ്. ഇരുമുന്നണികളുമായി മത്സരിച്ചാണ് എൻ.ഡി.എ കേരളത്തിൽ സ്വന്തം ഇടം കണ്ടെത്തുന്നത്. കേരളത്തിലെ പ്രവർത്തകർക്ക് അതിൽ അഭിമാനിക്കാമെന്നും ബി.ജെ.പി ദേശീയ വക്താവ് വ്യക്തമാക്കി.
ഇടതു മുന്നണിയുമായി സഖ്യം ഉണ്ടെന്ന ആർ.എസ്.എസ് നേതാവ് ആർ. ബാലശങ്കറിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നും, ആരോപണം പൂർണമായും തള്ളിക്കളയുന്നതായും ഗോപാൽകൃഷ്ണ അഗർവാൾ അറിയിച്ചു.
Post Your Comments