നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ. സുധാകരന്‍.
ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കും. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്. വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മടത്ത് മത്സരിക്കാന്‍ ഒരുക്കമാണെന്ന പ്രതികരണവുമായി സുധാകരന്‍ രംഗത്തെത്തുന്നത്.
Post Your Comments