ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ. 70 ഓളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ ആറു കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്ത്യയിൽ തദ്ദേശീയമായി വാക്സിൻ ഉത്പാദനം നടക്കുന്നതിനാൽ വാക്സിന് വേണ്ടി സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം പ്രതിദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. മാലദ്വീപ്, ബംഗ്ലാദേശ്, മ്യാൻമർ, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ്, ശ്രീലങ്ക, ഒമാൻ, അഫ്ഗാനിസ്താൻ, ബാർബെഡോസ്, ഡൊമിനിക്ക, ബ്രസീൽ, മൊറാക്കോ, ഈജിപ്ത്, അൾജീരിയ, യുഎഇ എന്നീ രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകി.
Read Also: അംബാനിയ്ക്ക് വധഭീഷണി; സച്ചിൻ വാസെയുടെ ആഢംബര കാർ കണ്ടെത്തി; നിർണായക തെളിവുകൾ ലഭിച്ചതായി എൻഐഎ
ഇന്ത്യയിൽ ആഭ്യന്തര ഉപയോഗത്തിനാവശ്യമുള്ളതിലധികം വാക്സിൻ ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന ഡോസുകൾ വരും ആഴ്ച്ചകളിലും മാസങ്ങളിലും മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യുമെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന് ആവശ്യമായ അളവ് വാക്സിൻ സംഭരിക്കാൻ ഉത്പാദർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാര് ചൗബെ രാജ്യസഭയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭാരത് ബയോടെകിന്റെ കൊവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് എന്നിങ്ങനെ രണ്ടു വാക്സിനുകൾക്കാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകിയിരിക്കുന്നത്. 28 ദിവസത്തെ ഇടവേളകളിലായി രണ്ടു ഡോസുകളായാണ് വാക്സിൻ കുത്തിവെയ്പ്പ് എടുക്കേണ്ടത്.
Post Your Comments