ആലപ്പുഴ : സംസ്ഥാനം ചുട്ടുപൊള്ളുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കോട്ടയത്ത് തിങ്കളാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസും, ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
Read Also : കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരളം കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടുകയും, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. സാധാരണയായി പുനലൂര്‍, പാലക്കാട് ജില്ലകളിലാണ് ചൂട് കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ രണ്ട് ജില്ലകളിലും പതിവിലും ഒരു ഡിഗ്രി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള അവസ്ഥയ്ക്ക് ഈ മാസം അവസാനം മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പകല്‍ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കരുതെന്നും, നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments