പിതാവിനൊപ്പം നദിക്കരയില്‍ പോയ എട്ട് വയസുകാരനെ കൂറ്റന്‍ മുതല ജീവനോടെ വിഴുങ്ങി. ഇന്തോനേഷ്യയിലെ കിഴക്കന്‍ കാലിമന്റാനിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. പിതാവിനൊപ്പം ദിമസ് മുള്‍ക്കന്‍ സപുത്ര എന്ന എട്ട് വയസുകാരന്‍ മത്സ്യബന്ധനത്തിനായാണ് നദിക്കരയിലേക്ക് പോയത്. മത്സ്യബന്ധനത്തിനിടയില്‍ അപ്രതീക്ഷിതമായി മുതലയുടെ ആക്രമണം ഉണ്ടാകുകയായിരുന്നു.
കുട്ടിയെ 26 അടിയോളം നീളമുള്ള കൂറ്റന്‍ മുതല വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നു. മുതലയുടെ മുഖത്തിടിച്ച് കുട്ടിയെ പിതാവ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുതല വെള്ളത്തിലേക്ക് മറഞ്ഞതോടെ ഇദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. കുട്ടിയെ ജീവനോടെ വിഴുങ്ങിയതിനാല്‍ മുതലയെ കൈയ്യില്‍ കിട്ടിയാല്‍ വയറു കീറി കുട്ടിയെ പുറത്തെടുത്ത് രക്ഷിക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രദേശവാസികളുടെ അഭിപ്രായം. ഇതിനായി ഏവരും മുതലയെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചു.
എന്നാല്‍ സംഭവം നടന്നതിന്റെ പിറ്റേന്നാണ് മുതലയെ കണ്ടെത്താനായത്. പിടികൂടിയ ഉടന്‍ തന്നെ മുതലയുടെ വയര്‍ പിളര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പുറത്തെടുത്ത കുട്ടിയുടെ മൃതശരീരം സംസ്‌ക്കരിക്കാനായി വിട്ടു കൊടുത്തു. കുട്ടിയെ വിഴുങ്ങിയ ഉടന്‍ തന്നെ മുതലയെ കണ്ടെത്തിയിരുന്നെങ്കില്‍ വയര്‍ പിളര്‍ന്ന് കുട്ടിയെ ജീവനോടെ പുറത്തെടുക്കാമെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം.
Post Your Comments