COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, രണ്ടര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതിയതായി കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം 28,903 ആയി. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. കോവിഡ് നിയന്ത്രണ വിധേയമാകാത്തതില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്. രോഗവ്യാപനം തടയാനായി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിന് കത്തയച്ചു.

അതേസമയം, രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button