റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ

 

അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ. റമദാന്‍ മാസത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി നല്‍കുകയും ചെയ്തു.

രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ കോവിഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നാഷ്ണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

30 മിനിറ്റിനകം തറാവീഹ് നമസ്‌കാരം പൂര്‍ത്തിയാക്കണം. അതേസമയം സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍ അടച്ചിടുന്നത് തുടരും.

Share
Leave a Comment