![](/wp-content/uploads/2021/03/hnet.com-image-7.jpg)
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് കൈയിൽ കിട്ടിയ വിവരമാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബറോസിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച വിവരങ്ങളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഒന്നിച്ചുള്ള ആദ്യഘട്ട ചർച്ചകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാന്നൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത്. ആ നിധി തേടി ഒരു കുട്ടി എത്തുന്നതിന്റെ പ്രമേയമാണ് ചിത്രത്തിന്റെ പ്രമേയം. പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. മോഹൻലാലാണ് ചിത്രത്തിൽ ബറോസായി എത്തുന്നത്.
Post Your Comments