ലഖ്നൗ: ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ സന്യാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. സന്യാസി ശിവ ഗിരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആഗ്രയിലെ മൗ ഗ്രാമത്തിലുള്ള ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ പൂജയ്ക്കായി എത്തിയ പൂജാരിയാണ് ശിവഗിരിയുടെ മൃതദേഹം ആദ്യം കാണുകയുണ്ടായത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു ഉണ്ടായത്. സന്യാസിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മഴുവും ക്ഷേത്രത്തിനകത്തു നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സന്യാസിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി. മോഷണ ശ്രമമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകളും സന്യാസിയുടെ ഫോണും പോലീസ് പരിശോധിക്കുകയാണ്.
Post Your Comments