നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണത്തിനായുള്ള നടപടികൾ വേഗത്തിലാക്കി യോഗി സർക്കാർ. വിമാനത്താവളത്തിനായി ജവാറിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 1,365 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ അനുമതി നൽകി.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചിലവും മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തി. ഏറ്റെടുക്കുന്ന ഭൂമിയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും മറ്റുമായി 2,890 കോടി രൂപയുടെ ചിലവുവരുമെന്നാണ് മന്ത്രിസഭ കണക്കാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 2023 ൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.
വിമാനത്താവള നിർമ്മാണത്തിനായുള്ള പദ്ധതിയ്ക്ക് 2017 ലാണ് യോഗി സർക്കാർ അനുമതി നൽകിയത്. 2020 ൽ ഇതുമായി ബന്ധപ്പെട്ട കരാറിലും ഏർപ്പെട്ടു. 29,650 കോടി രൂപ ചിലവിട്ടാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. പ്രമുഖ യൂറോപ്യൻ കമ്പനിയ്ക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല.
Post Your Comments