ന്യൂഡല്‍ഹി :ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് പിന്തുണ നൽകുന്നത് കെജ്രിവാൾ ആണെന്ന രൂക്ഷ വിമർശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന റാലിക്കിടെയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്രിവാള് സര്‍ക്കാര്‍ ബിരിയാണി വിളമ്പുകയാണെന്നും യോഗി പറഞ്ഞത്.
കൊറോണ: തിരികെയെത്തിയതിന്റെ ആഹ്ളാദവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
പാകിസ്ഥാനില്‍ നിന്ന് പണം കൈപറ്റിയാണ് കാശ്മീരില്‍ പൊതുമുതല്‍ നശിപ്പിച്ചിരുന്നതെന്നും കോണ്‍ഗ്രസും കേജ്രിവാളിന്റെ പാര്‍ട്ടിയും ഇത്തരം പ്രതിഷേധക്കാരെ ഇപ്പോഴും പിന്തുണച്ചിരുന്നുവെന്നും എന്നാല്‍, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ അതെല്ലാം നിലച്ചെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്ന ആദിത്യനാഥിനെ ഡല്‍ഹിയില്‍ പ്രചാരണം നടത്തുന്നതില്‍നിന്ന് പൂര്‍ണമായും വിലക്കണമെന്ന ആവശ്യവുമായി ആപ്പ് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments