ന്യൂഡൽഹി : സമരത്തിൽ നിന്നും പിൻമാറില്ല ,കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരുമെന്ന് സിംഗുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം. ജനുവരി 15ന് കേന്ദ്രവുമായി അടുത്ത ചർച്ച നടത്തുമെന്നും അതിന് മുന്നോടിയായി മകരസംക്രാന്തി ദിനമായ 13ന് കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ജനുവരി 18 ന് വനിതാ കർഷകര പങ്കെടുപ്പിച്ച് മഹിളാ കിസാൻ ദിനമായി ആചരിക്കുമെന്നും കർഷകർ വ്യക്തമാക്കി.
Also related: പാലാ കുടുംബ കോടതി ജഡ്ജി കുഴഞ്ഞുവീണ് മരിച്ചു
ഹരിയാനയിൽ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കർഷകരുമായി വിശദീകരിക്കാനുള്ള മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി കർഷകസമരക്കാർ അടിച്ചുതകർത്തതായി ആരോപണം ഉണ്ട്. എന്നാൽ അതുമായി ഒരു കർഷക സംഘടനക്കും ബന്ധമില്ലെന്ന് കർഷക സംഘടനാ നേതാക്കളും വ്യക്തമാക്കി.
Post Your Comments