
സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞതിനുശേഷമാണ് താരം ടീമിലേക്ക് തിരിച്ചു വരുന്നത്. ദൈവത്തിന്റെ തിരിച്ചുവരവ് എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചാണ് ഇബ്രാഹിമോവിച്ച് താൻ ദേശീയ ടീമിലേക്ക് വരുകയാണെന്ന് പ്രഖ്യാപിച്ചത്. ജോർജിയ, കൊസോവോ എന്നിവർക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും എസ്റ്റോണിയക്കെതിരായ സൗഹൃദ മത്സരത്തിനുള്ള സ്വീഡൻ ടീമിലാണ് ഇബ്രാഹിമോവിച്ചിനെ ഉൾപ്പെടുത്തിയത്.
സ്വീഡന് വേണ്ടി 2001 മുതൽ 2016 വരെ കളിച്ച ഇബ്രാഹിമോവിച്ച് 112 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ സീരി എയിൽ എസി മിലാന് വേണ്ടി താരം പുറത്തെടുത്ത മികച്ച പ്രകടനവും ഇബ്രാഹിമോവിച്ചിന്റെ ദേശീയ ടീമിലേക്കുള്ള വരവിന് കാരണമായി. ഈ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്.
Post Your Comments