സ്റ്റോക്ഹോം: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ട്രോളി ആറാടുകയാണ് നെറ്റിസൻമാർ. സ്വീഡനിൽ വച്ചെടുത്ത അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഹാർപ്സുൻഡ്സെക്കൻ എന്ന സ്വീഡിഷ് പരമ്പരാഗത ബോട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്.
ചിത്രത്തിൽ, ഒരു ബോട്ടിൽ ഇരുന്ന് സ്യൂട്ടിട്ട് ബോട്ട് തുഴയുകയാണ് ബോറിസ് ജോൺസൺ. സ്വീഡനിലെ പ്രധാനമന്ത്രിയായ മഗ്ദലേന ആൻഡേഴ്സണും ബോട്ടിൽ അദ്ദേഹത്തോടൊപ്പം ഉണ്ട്. സ്യൂട്ടിട്ട് ബോട്ട് തുഴയുന്ന അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
‘ഞാനിത് എന്റെ ജീവിതത്തിൽ കുറെ ചെയ്തിട്ടുണ്ട്, ഇതൊന്നും അത്ര വലിയ കാര്യമല്ല, ഈ സ്യൂട്ട് ഇട്ടുള്ള തുഴയൽ എനിക്ക് വലിയ വിഷമമുള്ള കാര്യമല്ല’ എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ ആയിരക്കണക്കിന് കമന്റുകൾ. ഈ ആഴ്ച നടന്ന ബോറിസിന്റെ സ്വീഡൻ സന്ദർശനത്തിനിടയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. വിശിഷ്ടാതിഥികൾ കാണാൻ വന്നാൽ അവരെയും കൊണ്ട് ബോട്ടിങ്ങിന് പോവുകയെന്നത് സ്വീഡിഷ് പ്രധാനമന്ത്രിമാർക്ക് ഇടയിലുള്ള ഒരു ഔദ്യോഗിക ചടങ്ങാണ്.
Post Your Comments