സ്റ്റോക്ക്ഹോം: രാജ്യത്തിന്റെ അധീനതയിലുള്ള ദ്വീപുകളിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ. ബാൾട്ടിക് സമുദ്രത്തിലെ ഗോട്ട്ലാൻഡ് ദ്വീപിലാണ് കൂടുതൽ സൈന്യത്തെ ഇറക്കി സ്വീഡൻ സുരക്ഷ വർദ്ധിപ്പിച്ചത്.
1.6 ബില്യൺ സ്വീഡിഷ് ക്രൗൺസ് ഗോട്ട്ലാൻഡ് ദ്വീപിലെ സുരക്ഷാ വർദ്ധനവിന് വേണ്ടി മാറ്റിവെച്ചതായി സർക്കാർ അറിയിച്ചു. ബാൾട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് വളരെ തന്ത്രപ്രധാനമായ മേഖലയായതിനാൽ, ഇവിടുത്തെ സുരക്ഷ സ്വീഡന് ഉറപ്പു വരുത്തിയേ മതിയാകൂ.
ലോകത്തിലെ ഏറ്റവും ശാന്തമായ രാഷ്ട്രങ്ങളിൽ ഒന്നായ സ്വീഡൻ കഴിഞ്ഞ ഒരു ദശാബ്ദമായി തങ്ങളുടെ സൈനികശക്തി വർദ്ധിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. 2014-ൽ, റഷ്യ ഉക്രൈനിൽ നിന്നും ക്രിമിയ പിടിച്ചെടുത്തു രാജ്യത്തോട് കൂട്ടിച്ചേർത്തതോടെയാണിത്.
കഴിഞ്ഞ ഫെബ്രുവരി 24ന്, റഷ്യ ഉക്രൈനിൽ സ്പെഷ്യൽ ഓപ്പറേഷൻ എന്ത് പേരിട്ടു വിളിക്കുന്ന സൈനിക അധിനിവേശം നടത്തിയതോടെ സ്വീഡൻ
സൈനിക വികസനം വളരെ ശക്തമാക്കി. ബാൾട്ടിക് സമുദ്രത്തിലെ അതിർത്തി രാഷ്ട്രമായ റഷ്യയുടെ അധിനിവേശത്തെ ഏതുനിമിഷവും പ്രതീക്ഷിച്ചു കൊണ്ടാണ് സ്വീഡൻ കരുതിയിരിക്കുന്നത്.
Post Your Comments