ArticleLatest NewsNewsIndiaEzhuthappurangalNews StoryEditorialWriters' Corner

ഒരുപാട് പേർക്ക് ജാതിയും മതവുമൊന്നും നോക്കാതെ ഭക്ഷണം കൊടുത്തിരുന്ന ആ കുമാരേട്ടന്റെ പാർട്ടിയാണ് ബി ജെ പി

സാൻ

എന്റെ കുട്ടിക്കാലത്ത് നാട്ടിൽ ഒരൊറ്റ ബി ജെ പി ക്കാരനെ ഉണ്ടായിരുന്നുളൂ. കുമാരേട്ടൻ. കുമാരേട്ടന്റെ ചായപ്പീടികയിൽ വച്ചാണ് ഞാൻ അദ്വാനിയെയും വാജ്പെയും ഒക്കെ ആദ്യമായിട്ട് ചുമരിൽ പതിപ്പിച്ച ചിത്രങ്ങളിലൂടെ പരിചയപ്പെടുന്നത്.

Also Read:ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തിന് ശക്തി കുറഞ്ഞു ; ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാത തുറന്നു

അന്നൊക്കെ ആ നാട്ടിൽ മുഴുവൻ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരുമായിരുന്നു. കുമാരേട്ടൻ ഒരേയൊരാൾ മാത്രമായിരുന്നു ബി ജെ പി. അയാളുടെ വീട്ടിൽ മാത്രം ഈ ചിത്രങ്ങളും ചിന്തകളും പൊടിപിടിച്ചു കിടന്നു. അയാളുണ്ടായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ്‌ കാരും കോൺഗ്രസ്‌ കാരുമായിരുന്നവരൊക്കെ ഇന്നിപ്പോൾ ബി ജെ പി ക്കാരാണ്. എന്തുകൊണ്ട് കാലം ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നു എന്ന് ചോദിച്ചാൽ. അത് അനിവാര്യമായത് കൊണ്ടായിരിക്കാം എന്നെ ഉത്തരം ഉള്ളൂ. ശാഖകൾ ഉണ്ടായി, ഫ്ളക്സുകൾ രൂപപ്പെട്ടു, RSS ഉം പോഷക സംഘടനകളും രൂപപ്പെട്ടു. അതൊരു വല്ലാത്ത വളർച്ചയായിരുന്നു.

എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അതുവരെ ഉണ്ടായിരുന്ന പാർട്ടികളിൽ നിന്നോ ആദർശങ്ങളിൽ നിന്നോ ഇക്കൂട്ടർക്ക് ഒന്നും കിട്ടിയിട്ടില്ലായിരുന്നു എന്നുള്ളതാണ് സത്യം. കമ്മ്യൂണിസ്റ്റ്‌കാരോ കോൺഗ്രെസ്സുകാരോ ഒരിക്കലും ശ്രദ്ധിക്കാത്ത പലപ്പോഴും അവരുടെ അടിമകളായിട്ടിരുന്ന ഒരു കൂട്ടം മനുഷ്യർ എന്റെ ചുറ്റിലും ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് ഞാനറിയുന്നത്. ഗുജറാത്തും യു പി യും അടങ്ങുന്ന പല സംസ്ഥാനങ്ങളും കോൺഗ്രസ്‌ ഭരണകാലത്തും സമാന അക്രമങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ദാരിദ്രത്തിലൂടെയും തന്നെയാണ് കടന്നു പോയിട്ടുള്ളത്. മോദി ഭരണകാലത്തിലാണ് പിന്നെയും ആ സ്ഥിതീകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. ബി ജെ പിയെ ഒരു വലിയ സഖ്യ കക്ഷിയാക്കി മാറ്റുന്നതിൽ കോൺഗ്രസിന്റെ മോശം ഭരണം വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.

കുമാരേട്ടൻ മരിച്ചിട്ടിപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ പീടികയും ഇപ്പോഴില്ല. ഒരുപാട് പേർക്ക് ജാതിയും മതവുമൊന്നും നോക്കാതെ ഭക്ഷണം കൊടുത്തിരുന്ന ആ കുമാരേട്ടന്റെ പാർട്ടിയാണ് ബി ജെ പി .

കുമാരേട്ടന്റെ അന്നത്തെ ആ ചെറിയ പാർട്ടി ഇപ്പോൾ വളർന്ന് വലുതായിരിക്കുന്നത് എവിടെയെങ്കിലുമൊക്കെയിരുന്ന് അയാൾ കാണുന്നുണ്ടായിരിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button