ചെന്നൈ: തെരഞ്ഞെടുപ്പിൽ മോടി കൂട്ടാൻ പ്രകടന പത്രിക പുറത്തിറക്കി തമിഴ്നാട് കോൺഗ്രസ്. മിശ്രവിവാഹിതര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും ദുരഭിമാന കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രകട പത്രികയിൽ പറയുന്നു. ചെന്നൈയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. അളഗിരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സര്‍ക്കാര്‍ ജോലികള്‍ക്കായി എല്ലാ ജില്ലകളിലും 500 യുവാക്കള്‍ക്ക് പരിശീലനം നല്‍കും, മദ്യശാലകള്‍ അടച്ചുപൂട്ടും, നീറ്റ് പരീക്ഷ ഇല്ലാതാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പുതിയ പദ്ധതികള്‍ കൊണ്ടുവരും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ ടാബ്ലറ്റുകള്, സംസ്ഥാനത്തെ 75 ശതമാനം തൊഴിലുകളും തമിഴ് ജനതക്ക് തുടങ്ങിയവയായിരുന്നു ഡി.എം.കെയും വാഗ്ദാനം. ഇതിനോട് മുട്ടി നിൽക്കുന്ന തരത്തിലുള്ള പ്രകടന പത്രിക തന്നെ പുറത്തിറക്കണമെന്ന് കോൺഗ്രസ് പദ്ധതിയിട്ടിരുന്നു.
Post Your Comments