Latest NewsCricketNewsSports

ശ്രീലങ്കയുടെ ബൗളിംഗ് കൺസൾട്ടന്റ രാജി ചാമിന്ദ വാസ് പിൻവലിച്ചു

ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റ പദവിൽ നിന്നുള്ള രാജി പിൻവലിച്ച് ചാമിന്ദ വാസ്. വിദേശ താരങ്ങൾക്ക് നൽകുന്ന വേതനം തദ്ദേശീയ കോച്ചുകൾക്കും നൽകണമെന്ന ആവശ്യം ബോർഡ് നിരസിച്ചതോടെയാണ് വാസ് രാജി വെച്ചത്. ശ്രീലങ്കയുടെ വിൻഡീസ് പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു വസിന്റെ ഈ നീക്കം. തുടർന്ന് ലങ്കൻ ബോർഡിലെ സീനിയർ ഒഫീഷ്യലുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വാസ് തന്റെ രാജി പിൻവലിച്ചതായി അറിയിച്ചത്.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര വെസ്റ്റ്ഇൻഡീസ് തൂത്തുവാരിയത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തെയും മത്സരത്തിൽ വിൻഡീസ് അഞ്ച് വിക്കറ്റിനാണ് ലങ്കയെ തളച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് കളി തീരാൻ ഒൻപത് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി നേടിയ ഡാരൻ ബ്രാവോ (132 പന്തിൽ 102 റൺസ്),ഓപ്പണറും വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ് (72 പന്തിൽ 64 റൺസ്), കെയ്റോൺ പൊള്ളാഡ് (42) എന്നിവരാണ് ജയം അനായാസമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button