Latest NewsKeralaNews

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തനിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചുവെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രന്‍. താന്‍ വ്യാഴാഴ്ച്ച മുതല്‍ മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുമെന്നും ശോഭ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും താന്‍ തന്നെയാണ് മത്സരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ സ്ഥിരീകരിച്ചതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് തിരശീല വീണിരിക്കുന്നത്.

Read Also ; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ , ശോഭയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലോടെയാണ് ബി.ജെ.പിയുടെ കഴക്കൂട്ടം സീറ്റ് ശോഭയ്ക്ക് തന്നെ ലഭിക്കുമെന്ന് തീര്‍ച്ചയായത്. ശോഭയെ കഴക്കൂട്ടത്ത് തന്നെ മത്സരിപ്പിക്കണം എന്ന് പ്രധാനമന്ത്രി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് നിര്‍ദ്ദേശിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button