ഹൈദരാബാദ് : യുഗങ്ങളായി കടുത്ത ഹിന്ദുത്വ പാർട്ടിയായി അറിയപ്പെട്ടിരുന്ന ശിവസേന മഹാരാഷ്ട്രയിൽ അധികാരം ഏറ്റെടുക്കുന്നതിനായി കോൺഗ്രസിനോടും എൻസിപിയോടും ചേർന്ന് മതേതര പാർട്ടിയായി മാറുകയായിരുന്നു. ബിജെപിയുമായി ഒന്നിച്ചു മത്സരിച്ചു വിജയിച്ച ശിവസേന മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് പിരിഞ്ഞത്. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനും ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനും കോൺഗ്രസും എൻസിപിയുമായുള്ള സഖ്യത്തിന് ശിവസേന ഒത്തുതീർപ്പുണ്ടാക്കി.
എന്നാൽ ഏറ്റവും ആശ്ചര്യമായത് ഇപ്പോൾ, ശിവസേനയുടെ അവിശ്വസനീയമായ കൂട്ടുകെട്ടാണ്. അത് ശിവസേനയെ പിന്തുണയ്ക്കുന്നവർക്ക് പോലും ദഹിക്കാത്ത കാര്യമാണ്. ശിവസേന, തങ്ങളുടെ ‘മതേതര’ യോഗ്യതാപത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള കടുത്ത ശ്രമത്തിൽ, ഒവൈസിയുടെ നേതൃത്വത്തിലുള്ള തീവ്ര മുസ്‌ലിം രാഷ്ട്രീയ പാർട്ടിയായ എ.ഐ.ഐ.ഐ.എമ്മുമായി സഖ്യത്തിൽ മത്സരിച്ചു.
read also: ‘ഹെലികോപ്‌ടറില്‍ കെ സുരേന്ദ്രൻ ആര്‍ഭാട യാത്ര നടത്തുന്നു’ ; സൈക്കിള്‍ ചവിട്ടി സിപിഎമ്മിന്റെ പ്രതിഷേധം
ആന്ധ്രപ്രദേശിലെ അമരാവതിയിൽ ആണ് ഇരു കൂട്ടരും സഖ്യത്തിലായതും ബിജെപിക്കെതിരെ മത്സരിച്ചതും. അമരാവതി മുനിസിപ്പൽ കോർപ്പറേഷനിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ആയിരുന്നു ഇരുവരും സഖ്യത്തിലായത്. എന്നാൽ ഫലം വന്നപ്പോൾ ഈ സഖ്യത്തിന് നാട്ടുകാർ നൽകിയത് ദയനീയ പരാജയമാണ്. ഇവിടെ ബിജെപി സ്ഥാനാർഥി വിജയിക്കുകയും ചെയ്തു.
Post Your Comments