ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപല്‍ ഉപദേഷ്ടാവ് പി.കെ സിന്‍ഹ രാജിവെച്ചു. 2019ൽ പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്ടാവായി എത്തിയ പി.കെ സിന്‍ഹ 1977 ബാച്ചുകാരനായ മുന്‍ യു.പി കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. വ്യക്തിഗത കാരണങ്ങള്‍ ഉന്നയിച്ചാണ് പി.കെ സിന്‍ഹ രാജി നല്‍കിയത്. അതേ സമയം, ലഫ്റ്റനന്റ് ഗവര്‍ണര്‍ പോലുള്ള ഭരണഘടന പദവികളില്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
read also:കേരളത്തിലെ സർക്കാർ അഴിമതി രഹിത സർക്കാർ, ഒരു ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാവില്ല : പിണറായി വിജയൻ
നാലു വര്‍ഷം കാബിനറ്റ് സെക്രട്ടറിയായിരുന്നു പി.കെ സിന്‍ഹ. സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കാബിനറ്റ് സെക്രട്ടറി പദവിയില്‍ മൂന്നുതവണ നിയമനം നീട്ടിലഭിച്ച ആദ്യ ഉന്നത ഉദ്യോഗസ്ഥൻ കൂടിയാണ്.
വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, സമിതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയകാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് സിന്‍ഹയാണ്.
Post Your Comments