കോട്ടയം: മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഉമ്മന്‍ചാണ്ടിയുടെ കൈവശം ആകെ ഉള്ളത് 1000 രൂപ. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകന് ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്.
Read Also : കോവിഡ് വ്യാപനം : എല്ലാ ടൂർണമെന്റുകളും റദ്ദാക്കി ബിസിസിഐ
ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരില്‍ 24,83,092 രൂപയും ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുമുണ്ട്.
സ്വന്തമായി വാഹനമില്ല. സ്വിഫ്റ്റ് കാര്‍ ഭാര്യയുടെ പേരിലാണ്. ഉമ്മന്‍ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വര്‍ണവും ഉണ്ട്. 74.37 ലക്ഷത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളാണ് മൂന്നുപേര്‍ക്കും കൂടി ഉള്ളത്. പുതുപ്പള്ളിയില്‍ 3.41 കോടി വിലമതിക്കുന്ന ഭൂമിയുണ്ട്.
തിരുവനന്തപുരത്ത് ഭാര്യയുടെ പേരില്‍ 2200 ച. അടി വീടുമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ബാധ്യതകളില്ലെങ്കിലും ഭാര്യക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപ വായ്പ ബാധ്യതയുണ്ട്. തിരുവനന്തപുരത്ത് രണ്ടും ആലുവയിലും റാന്നിയിലും ഓരോ കേസുകളുമുണ്ട്. പാമ്പാടി ബ്ലോക്ക് ഓഫിസിലെത്തി ബി.ഡി.ഒ ശ്രീജിത്തിനാണ് പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രിക സമര്‍പ്പിച്ചു.
Post Your Comments