തിരുവനന്തപുരം : നേമത്ത് എല്‍ഡിഎഫ് – യുഡിഎഫ് ബാന്ധവം വ്യക്തമാണെന്നും 51 ശതമാനം വോട്ട് നേടി എന്‍ഡിഎ നേമത്ത് വിജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. നേമത്ത് ചര്‍ച്ചയാവുക ഗുജറാത്ത് മോഡല്‍ വികസനമാണ്. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് കുമ്മനം വ്യക്തമാക്കി.
കെ.മുരളീധരന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് കരുതുന്നില്ല. കരുത്തനെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരന്‍ തന്നെ മുമ്പ് സമ്മതിച്ചിട്ടുണ്ട്. ഇതാണോ മുരളീധരന്റെ കരുത്തെന്നും കുമ്മനം ചോദിച്ചു. താന്‍ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല. ന്യൂനപക്ഷ മതമേലധ്യക്ഷന്‍മാര്‍ക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അതല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശോഭ സുരേന്ദ്രന്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം അനുസരിക്കുകയാണ് അച്ചടക്കമുള്ള പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments