
ബാഴ്‌സലോണയ്‌ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സാവി ഹെർണാണ്ടസിന്റെ റെക്കോർഡിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും. സ്പാനിഷ് ലീഗിൽ ഹുസ്‌കയെ നേരിട്ടതോടെ മെസ്സി കളിക്കാത്ത മത്സരങ്ങളുടെ എണ്ണം 767 ആയി. തന്റെ 767ാം മത്സരത്തിൽ താരം ഇരട്ട ഗോളുകളും നേടി ടീമിനെ ജയത്തിലേക്ക് നയിച്ചു. 4-1 നാണ് ബാർസയുടെ ജയം.
മെസ്സിക്കൊപ്പം ഗ്രീസ്മാനും, ഓസ്കാർ മിങ്ഗ്വെസ എന്നിവരുടെ പിൻബലത്തിൽ ബാഴ്‌സ നാല് ഗോൾ നേടിയപ്പോൾ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ റഫ മിർ ഒസാസുനയ്ക്ക് വേണ്ടി ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ കാഴ്ച വെച്ച ലൈനപ്പ് കോമാൻ ആവർത്തിച്ചപ്പോൾ ബാഴ്‌സ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പിഎസ്ജിക്കെതിരെ മെസ്സി നേടിയ ലോങ് റെഞ്ചർ ഗോളിന് സാമ്യത തോന്നിക്കുന്ന വിധത്തിലാണ് ഒസാസുനക്കെതിരെ അദ്ദേഹത്തിന്റെ രണ്ട് ഗോളുകളും.
Post Your Comments