Latest NewsKeralaNews

നേമത്ത് വലിയ തോല്‍വി കോണ്‍ഗ്രസിനുണ്ടാകും ; ബിജെപിയുടെ ജനപിന്തുണയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍

കോന്നിയില്‍ ബിജെപിക്ക് അനുകൂലമായ സ്ഥിതിയാണുള്ളത്

പത്തനംതിട്ട : നേമത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോല്‍വി കോണ്‍ഗ്രസിനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നേമത്ത് കെ. മുരളീധരന്റെ വരവ് ജയിക്കാനല്ല സിപിഎമ്മിനെ സഹായിക്കാനാണ്. നേരത്തേയും സിപിഎമ്മുമായി ധാരണയുണ്ടാക്കിയ ആളാണ് മുരളീധരന്‍. ആത്മഹത്യാപരമായ നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചതെന്നും കോന്നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേന്ദ്രന്‍ വ്യക്തമാക്കി.

കോന്നിയില്‍ ബിജെപിക്ക് അനുകൂലമായ സ്ഥിതിയാണുള്ളത്. ബിജെപിയുടെ ജനപിന്തുണയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണരംഗത്ത് ശക്തമായി നിലകൊള്ളും. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button