Latest NewsKeralaNews

ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനം, ഇതിന് മറുപടി പറയാനില്ലെന്ന് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: സംസ്ഥാനത്ത് ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന് ആരോപണമുന്നയിച്ച ആര്‍.എസ്.എസ് നേതാവ് ആര്‍.ബാലശങ്കറിന് എതിരെ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണ്. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി തനിക്ക് അറിയില്ല. ബാലശങ്കര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also : കേരളത്തില്‍ വികസന പദ്ധതികളേക്കാള്‍ ജനമനസ്സുകളില്‍ മുഴങ്ങി നില്‍ക്കുന്നത് അഴിമതിക്കേസുകള്‍ : ബി.ജെ.പി

ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബി.ജെ.പി-സി.പി.എം ഡീല്‍ ഉണ്ടാവാം എന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button